കുറിപ്പുകൾ (Short Notes)

രസതന്ത്രം

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
കാല്‍സ്യം
ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
നീല
ആര്‍സനിക് സള്‍ഫൈഡ് ഒരു --------------------- ആണ് ?
എലി വിഷം
ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
ടൈറ്റനിയം.
വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?
ബേരിയം
വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
ഡ്യുറാലുമിന്‍
സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
ഹീലിയം
ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സ്ട്രേറ്റ്
ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?
സോഡിയം നൈട്രേറ്റ്
ദ്രവരൂപത്തിലുള്ള ലോഹം ?
മെര്‍ക്കുറി
അറ്റോമിക നമ്പര്‍ 100 ആയ മുലകം ?
ഫെര്‍മിയം
തുരുമ്പ് രാസപരമായി എന്താണ് ?
ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്
കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
കൊബാള്‍ട്ട് 60
ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
18
സോഡാ വെള്ളം കണ്ടുപിടിച്ചത് ?
ജോസഫ് പ്രീസ്റ്റ് ലി
പി എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?
സോറന്‍സന്‍
ഉറുമ്പിന്റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?
ഫോമിക് ആസിഡ്
പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?
പോളി വിനൈല്‍ ക്ലോറൈഡ്
ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ?
റോഡിയം
എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?
കാല്‍സ്യം ഫോസ് ഫേറ്റ് .
പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ?
കാഡ്മിയം
ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ?
അലൂമിനിയം , രണ്ടാം സ്ഥാനം സിലിക്കണ്‍.
ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
മെന്റ് ലി
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോട്ടോപ്പ്
ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ? ‌
ആന്ത്രാസൈറ്റ്
ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
സിലിക്കണ്‍
ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
കാല്‍സ്യം കാര്‍ബൈഡ്
ബള്‍ബില്‍ നിറയ്കുന്ന വാതകം ?
ആര്‍ഗണ്‍
ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
പച്ച ഇരുമ്പ്
കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
ടിന്‍ അമാല്‍ഗം

Visitor-3876

Register / Login