വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
- 'സപ്തസോദരിമാർ' എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളേവ?
അസം, മേഘാലയ,മണിപ്പൂർ, നാഗാലാന്റ്,അരുണാചൽപ്രദേശ്,മിസോറം, ത്രിപുര
- 'ഇന്ത്യയുടെ തേയിലസംസ്ഥാനം' എന്നറിയപ്പെ ടുന്നത് ഏതാണ്?
അസം
- ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് 'ബിഹു'?
അസം
- വടക്കു-കിഴക്കൻ ഇന്ത്യയെ വടക്കേ ഇന്ത്യയുമാ യി ബന്ധിപ്പിക്കുന്ന ഇടനാഴിയേത്?
സിലിഗുരി ഇടനാഴി
- വടക്കു-കിഴക്കേ ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സംസ്ഥാനമേത്?
അസം (1950 ജനവരി 26)
- ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമേത്?
അരുണാചൽപ്രദേശ്
- വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്?
അരുണാചൽപ്രദേശ്
- 'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?
അരുണാചൽപ്രദേശ്
- വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവൻ രൂപംനൽകിയ അസമിൽ നിന്നുള്ള ക്ലാസിക്കൽ ന്യത്തരൂപമേത്?
സാത്രിയ
- 'ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം' എന്നറി യപ്പെടുന്നതേത്?
അരുണാചൽപ്രദേശ്
- വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?
ഗുവാഹത്തി
- നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഏതാണ്?
ഇംഗ്ലീഷ്
- മണിപ്പൂരിനെ 'ഇന്ത്യയുടെ രത്നം' എന്നു വിശേഷിപ്പിച്ചത് ആരാണ്?
ജവഹർലാൽ നെഹ്‌റു
- മണിപ്പൂരിലെ സായുധനിയമത്തിനെതിരെ 2000 മുതൽ നിരാഹാരസമരം അനുഷ്ഠിക്കുന്ന ആ രാണ് 'മണിപ്പൂരിലെ ഉരുക്കുവനിത' എന്നറിയ പ്പെടുന്നത്?
ഇറോം ശർമ്മിള
- പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത്?
നാഗാലാന്റ്
- ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപു കളിലൊന്നായ ബ്രഹ്മപുത്രാനദിയിലെ മാജുലി ദ്വീപ് ഏതു സംസ്ഥാനത്താണ്?
അസം
- 'ലോകപ്രിയ' എന്നറിയപ്പെട്ട ഗോപിനാഥ് ബൊർ ദോളി ഏതു സംസ്ഥാനത്തെ പ്രമുഖ നേതാവാ യിരുന്നു?
അസം
- "ടീ ട്രൈബ് എന്നറിയപ്പെടുന്ന ആദിവാസിവി ഭാഗം ഏതു സംസ്ഥാനത്താണുള്ളത്?
അസം
- ഏറ്റവും കൂടുതൽ പ്രാദേശികഭാഷകൾ സംസാ രിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
അരുണാചൽപ്രദേശ്
- ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് 'ബിഹു'?
അസം
- 'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
മണിപ്പൂർ
- 'ഓ മുർ അപുനാർ ദേശ് ' എന്നറിയപ്പെടുന്ന , ഔദ്യോഗിക ഗാനം ഏതു സംസ്ഥാനത്തിന്റേതാണ്?
അസം
- നമേരി, ദിബ്രു-സൈഖോവ, ഒറാങ എന്നീ ദേശീ യോദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ്?
അസം
- നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?
ഗുവാഹത്തി കോടതി
- മുർലെൻ ദേശീയോദ്യാനം, ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
മിസോറം
- "കിഴക്കിന്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന തലസ്ഥാനനഗരം ഏതാണ്?
ഷില്ലോങ്ങ് (മേഘാലയ)
- റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?
നാഗാലാന്റ്