പ്രപഞ്ചം
- പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് 1929 ൽ തെളിയിച്ചത് എഡ്വിൻ ഹബിൾ ആണ്
- പ്രപഞ്ചം വികസിക്കുകയാണെന്നുള്ള സിദ്ധാന്തം ആദ്യമായി മുന്നോട്ടുവെച്ച ബെൽജിയൻ പുരോഹിതനാണ്
ജോർജസ് ലെമെയ്ത്രെ
- ദ്രവ്യം പ്ലാസ്മ അവസ്ഥയിലാണ് നക്ഷത്രങ്ങളിൽ സ്ഥി തിചെയ്യുന്നത്.
- നക്ഷത്രങ്ങളുടെ നിറം അവയുടെ ഊഷ്മാവിനെ സൂചിപ്പിക്കുന്നു.
- സൂര്യനും, സൗരയൂഥവും ഉൾപ്പെടുന്ന നമ്മുടെ മാത്യഗാലക്സി ക്ഷീരപഥം എന്നറിയപ്പെടുന്നു
- ക്ഷീരപഥത്തിന്റെ മറ്റൊരു പേരാണ് ആകാശഗംഗ
- ആകാശഗംഗയിൽ ഉദ്ദേശ്യം രണ്ടായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
- പ്രപഞ്ചത്തിൽ ഏറ്റവും അകലെയായി കണ്ടെത്തിയിട്ടുള്ള വസ്തുക്കളാണ് ക്വസറുകൾ
- ഭീമൻ നക്ഷത്രങ്ങൾ അവയുടെ വാതകഈന്ധനം അവസാനിക്കുന്ന വേളയിൽ നടത്തുന്ന വൻപൊ ട്ടിത്തെറി സൂപ്പർനോവ സ്ഫോടനം എന്നറിയപ്പെടുന്നു .
- ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരകങ്ങൾ പൾസറുകൾ എന്നറിയപ്പെടുന്നു .
- രൂപഘടനയുടെ അടിസ്ഥാനത്തിൽ ഗാലക്സികളെ (നക്ഷത്രസമൂഹങ്ങൾ) ക്രമരഹിതം, സർപ്പിളാകൃതം, അണ്ഡാകൃതം എന്നിങ്ങനെ മൂന്നായി തിരിക്കാം
- നമ്മുടെ ക്ഷീരപഥം സർപ്പിളാകൃത നക്ഷത്ര സമൂഹമാണ്.
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ളത് അണ്ഡാകൃത നക്ഷത്രസമൂഹങ്ങളാണ്.
- പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനശാഖയാണ് കോസ്മോളജി.
- പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ഏറ്റവും പ്രബല മായ സിദ്ധാന്തമാണ് Big Bang Theory.
- പ്രപഞ്ചത്തിന്റെ ഉത്ഭവം ഉദ്ദേശ്യം 1370 കോടി വർഷം മുൻപ് മുൻപാണെന്നാണ് മഹാവിസ്ഫോടനസിദ്ധാന്തം സമർത്ഥിക്കുന്നത്.
- ക്ഷത്രങ്ങൾ പിറവിയെടുക്കുന്ന ഗാലക്സികളിലെ പ്രദേശങ്ങൾ വ്യോമപടലം (നെബുല) അഎന്നറിയപ്പെടുന്നു
- നെബുലകൾ പ്രധാനമായും വാതകങ്ങളും, ധൂളികളും , ആണ് .
-
കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹമാണ് ആൻഡ്രോമിഡ
- ചില മൃഗങ്ങളുടെയോ, വസ്തുക്കളുടെയോ ആകൃ തിയിൽ കാണപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾ അറിയപ്പെടുന്നത് സ്ഥിരം നക്ഷത്രക്കൂട്ടങ്ങൾ അഥവാ, കോൺസ്റ്റ ലേഷനുകൾ എന്നാണ്.
- രാത്രി ആകാശത്തു നോക്കി ദിക്കുകൾ തിരിച്ചറിയാൻ സ്ഥിരം നക്ഷത്രക്കൂട്ടങ്ങൾ സഹായിക്കുന്നു
- കോൺസ്റ്റലേഷനുകൾക്ക് പേരുകൾ നിശ്ചയിക്കുന്നത് അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ ആണ്
- ആകെ 88 സ്ഥിരംനക്ഷത്ര സമൂഹങ്ങളാണുള്ള ത്
- ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യൻ
- സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ 8 മിനിട്ടും, 20 സെക്കന്റും (500 സെക്കന്റ്) വേണം
- സൗരയൂഥത്തിന്റെ ഏറ്റവുമടുത്തുള്ള നക്ഷത്രമാണ് പ്രോക്സിമാ സെന്റൗറി
- പ്രോക്സിമാ സെന്റൗറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ 4.2 പ്രകാശവർഷം എടുക്കും .
- സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്.
- ഭൂമിയിൽ നിന്നും 8.6 പ്രകാശവർഷം അകലെയാണ് സിറിയസ്.
- നക്ഷത്രങ്ങളിൽ നടക്കുന്ന ഊർജ്ജപ്രവർത്തനമാണ് അണുസംയോജനം.
- ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനതത്വവും അണുസംയോജനം ആണ്
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജൻ ആണ്
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഹീലിയം വാതകം ആണ്