കുറിപ്പുകൾ (Short Notes)

തിരുവനന്തപുരം

 • കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്ത്തേരി(കാട്ടാക്കട) ആണ്.
 • കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.
 • കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം - പാറശ്ശാല (തിരുവനന്തപുരം ജില്ല)
 • കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ ആക്കുളം
 • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം
 • കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
 • തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി അഗസ്ത്യമല ആണ്
 • വിക്രം സാരാഭായി സ്പേസ് സെന്റര് സ്ഥിതി ചെയ്യുന്ന തുമ്പ തിരുവനന്തപുരം ജില്ലയില് ആണ്
 • തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് നെയ്യാറ്റിന്കര ആണ്
 • ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - തിരുവനന്തപുരം
 • കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
 • കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം - തിരുവനന്തപുരം ജില്ലയിലെ പിരപ്പന് കോട്
 • കേരള സ്റ്റേറ്റ് കരകൗശല വികസന കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
 • കേരളത്തിലെ ഏറ്റവും വലിയ ജയില് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്
 • തിരുവന്തപുരത്തിന്റെ ഹൃദയം എന്നു അറിയപ്പെടുന്നത് പൂജപ്പുര ആണ്
 • ജനസംഖയുടെ കാര്യത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല - തിരുവനന്തപുരം
 • ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് - പൂജപ്പുര
 • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം - കളിയിക്കാവിള
 • കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചത് - തിരുവനന്തപുരം
 • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് - നെയ്യാറ്റിന്കര
 • കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം തിരുവനന്തപുരം ആയിരുന്നു
 • പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം
 • ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ്
 • കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലെ പട്ടം ആണ്
 • തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം സ്ഥിതിചെയ്യുന്നത് - കുടപ്പനക്കുന്ന്
 • കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - തിരുവനന്തപുരം
 • കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം - തിരുവനന്തപുരം
 • നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്
 • ഇ എം എസ് അക്കാദമി സ്ഥിതിചെയ്യുന്നത് - വിളപ്പില്ശാല
 • തൊഴില് രഹിതര് കൂടുതല് ഉള്ള ജില്ല - തിരുവനന്തപുരം

Visitor-3849

Register / Login