കുറിപ്പുകൾ (Short Notes)

എറണാകുളം

  • കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷൻ ആണ് കൊച്ചി
  • കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം
  • ഇന്ത്യയില് സമ്പൂര്ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല ( 1990 ൽ )
  • കേരളത്തില് ആദ്യം കമ്പ്യൂട്ടര് സ്ഥാപിച്ചത് കൊച്ചിയിൽ ആണ്
  • ആനപരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ കോടനാട് ആണ്
  • കേരള ബുക്സ് ആന്റ് പബ്ലിക്കേഷന് സൊസൈറ്റിയുടെ ആസ്ഥാനം
  • കേരളത്തില് ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി - എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് (2003 മേയ് 13)
  • കേരളത്തിലെ ആദ്യ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി - അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)
  • എള്ള് ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല
  • കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല
  • കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന്റെ ആസ്ഥാനം
  • ദക്ഷിണ മേഖല നാവിക കമാന്ഡിന്റെ ആസ്ഥാനം
  • ഏലം ബോര്ഡിന്റെ ആസ്ഥാനം
  • ഇന്ത്യയില് സ്വകാര്യ പങ്കാളിത്തത്തോടെ നിര്മ്മിച്ച ആദ്യ വിമാനത്താവളം ആണ് നെടുമ്പാശ്ശേരി
  • കേരളത്തില് അവസാനം രൂപം കൊണ്ട സര്വ്വകലാശാല ആണ് കൊച്ചി നിയമ സര്വ്വകലാശാല (2005)
  • കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയത് 1978 ൽ ആണ്
  • കൊച്ചിന് റിഫൈനറീസ് സ്ഥിതി ചെയ്യുന്നത് - അമ്പലമുകള്
  • ബാംബൂ കോര്പ്പറേഷന്റെ ആസ്ഥാനം എറണാകുളം ജില്ലയിലെ അങ്കമാലി ആണ്
  • ബോള്ഗാട്ടി പാലസ് നിര്മ്മിച്ചത് - ഡച്ചുകാര് (1744)
  • ഇന്ത്യയിലെ ആദ്യ യൂറോപ്യന് കോട്ട - പള്ളിപ്പുറം കോട്ട
  • ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത് - ഇടപ്പള്ളി
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി - മട്ടാഞ്ചേരി
  • ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക് - ഐരാപുരം

Visitor-3039

Register / Login