കാസർഗോഡ്
- കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകള് ഉള്ള ജില്ല
- കേരളത്തില് ഏറ്റവും കുറവ് താലൂക്കുകള് ഉള്ള ജില്ല
- കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല
- ഏറ്റവും കൂടുതല് പ്രാദേശിക ഭാഷകള് ഉള്ള ജില്ല
- കേരളത്തില് ഏറ്റവും കൂടുതല് പുഴകള് ഒഴുകുന്ന ജില്ല
- കേരളത്തില് അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
- എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ല
- കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം കാസറഗോഡ് ജില്ലയിലെ നീലേശ്വരം
- ഇന്ത്യയിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് കാസറഗോഡ് ജില്ലയിൽ ആണ്
- കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം കാസറഗോഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
- കാസര്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി - ചന്ദ്രഗിരിപ്പുഴ