വയനാട്
- കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല
- കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല
- മലബാര് ജില്ലകളില് റെയിൽവേ ഇല്ലാത്ത ജില്ല
- കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല
- കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല
- ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല
- പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
- രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല
- കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ടാണ് വയനാട് ജില്ലയിലെ ബാണാസുര സാഗര്
- ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്ഭ ഡാം ബാണാസുര സാഗർ ആണ്
- ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം - ബാണാസുര സാഗർ
- അപൂർവ ഇനത്തില് പെട്ട പക്ഷികള്ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം ആണ് പക്ഷിപാതാളം
- വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി - കാരാപ്പുഴ
- മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം - താമരശ്ശേരി ചുരം
- വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ആണ് കല്പറ്റ
- വയനാട്ടിലെ ശുദ്ധജലത്തടാകം ആണ് പൂക്കോട് തടാകം
- വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം ആണ് ലക്കിടി
- കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം - ലക്കിടി
- രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ആണ് സുല്ത്താന് ബത്തേരി
- വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത - എൻ എച്ച് 212