കുറിപ്പുകൾ (Short Notes)

കൊല്ലം

  • മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ലയാണ് കൊല്ലം
  • എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് കൊല്ലം ജില്ലയിലാണ്.
  • ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് നീണ്ടകരയിലാണ്
  • ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം - പന്മന
  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല് കൊല്ലം ജില്ലയില് ആണ്
  • കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവ്
  • കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ് കൊല്ലം ജില്ലയിലാണ്
  • ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം - ഓച്ചിറ
  • ശ്രീനാരായണ ധര്മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം കൊല്ലം ജില്ലയില് ആണ്
  • കേരളത്തിലെ ആദ്യത്തെ പേപ്പര്മില്ല സ്ഥാപിച്ചത് പുനലൂര് ആണ്
  • നോർവേ യുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചത് കൊല്ലം ജില്ലയില് ആണ്
  • പുനലൂര് തൂക്കുപാലത്തിന്റെ ശില്പി - ആല്ബര്ട്ട് ഹെന്റി
  • ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി - തെന്മല
  • തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത - ചെങ്കോട്ട പുനലൂര്
  • കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് കൊല്ലം ജില്ലയിലാണ്
  • ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയത് കൊല്ലം ജില്ലയിലെ പട്ടാഴി യില് ആണ്
  • കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല
  • കല്ലടയാറ് നദിക്കു കുറുകെയാണ് പുനലൂര് തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്
  • പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ്
  • കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നത് - കുണ്ടറ
  • കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് - കൊട്ടാരക്കര
  • കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജായ ടി കെ എം എന്ജിനീയറിങ്ങ് കോളേജ് കൊല്ലം ജില്ലയിലാണ്
  • പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
  • കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി കൊട്ടാരക്കര ആണ്

Visitor-3197

Register / Login