കുറിപ്പുകൾ (Short Notes)

മലപ്പുറം

  • കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല
  • സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല
  • മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം
  • പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നത് - മലപ്പുറം ജില്ലയിലെ കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്)
  • കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് - മലപ്പുറം ജില്ലയിലെ കരിപ്പൂര്
  • കേരളത്തിൽ ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത് - മലപ്പുറം ജില്ലയിലെ പള്ളിക്കല്
  • സാമൂതിരിമാരുടെ സൈനിക ആസ്ഥാനം മലപ്പുറം ആയിരുന്നു
  • കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല് സ്ഥിതിചെയ്യുന്നു
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം - കനോലി പ്ലോട്ട് (വെളിയം തോട് ,നിലമ്പൂര് )
  • കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് - മലപ്പുറം ജില്ലയിലെ പൊന്നാനി
  • ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് - പൊന്നാനി
  • കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം - പൊന്നാനി
  • മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് - ചന്ദനക്കാവ് (തിരുനാവായ)
  • ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം- നിലമ്പൂര്
  • ഇ എം എസ് ജനിച്ച സ്ഥലം - ഏലംകുളം മന(പെരിന്തല്മണ്ണ)

Visitor-3995

Register / Login