കുറിപ്പുകൾ (Short Notes)

പത്തനംതിട്ട

 • പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല പത്തനംതിട്ട ആണ്.
 • കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് - മല്ലപ്പള്ളി (പത്തനംതിട്ട )
 • ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ് കണ്വെന്ഷന് നടക്കുന്ന പമ്പ നദീതീരത്തുള്ള കോഴഞ്ചേരി ആണ്
 • പത്തനംതിട്ടയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ തിരുവല്ല ആണ്
 • ശബരിഗിരി ജലവൈദ്യുത പദ്ധതി പത്തനംതിട്ട ജില്ലയിലാണ്
 • കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര് ആന്റ് ഫോക് ആര്ട്ട്സ് സ്ഥിതിചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ മണ്ണടിയിലാണ്
 • പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല പത്തനംതിട്ട ആണ്
 • കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രം - നിരണം
 • കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്പ്പുഴ പത്തനംതിട്ട ജില്ലയിലാണ്
 • വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി പത്തനംതിട്ട ഏത് ജില്ലയിലാണ്
 • ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല പത്തനംതിട്ട ആണ്
 • പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം - ആറന്മുള
 • കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ഉള്ള ജില്ല പത്തനംതിട്ട ആണ്

Visitor-3829

Register / Login