കുറിപ്പുകൾ (Short Notes)

ആലപ്പുഴ

  • കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം - ആലപ്പുഴ
  • രാജാരവി വര്മ്മ കോളേജ് ഓഫ് ഫൈനാര്ട്ട്സ് മാവേലിക്കരയാണ്
  • കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതി ചെയ്യുന അമ്പലപ്പുഴ, ആലപ്പുഴ ജില്ലയിലാണ്
  • നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് പുന്നമട കായലിലാണ്
  • വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ആലപ്പുഴയാണ്
  • കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴയ്ക്ക് അടുത്തുള്ള കലവൂര് ആണ്
  • സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ആലപ്പുഴ ജില്ലയിലാണ്
  • നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ആഗസ്റ്റ് മാസത്തിലാണ്
  • കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല
  • കേരളത്തിലെ ആദ്യ സിനിമാ നിര്മ്മാണശാലയായ ഉദയ സ്റ്റുഡിയോ ആലപ്പുഴ ജില്ലയിൽ ആണ്
  • സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്ക്ക് - അരൂര്
  • കേരളത്തില് സാക്ഷരതയില് ഏറ്റവും മുന്നില് നില്ക്കുന്ന ഗ്രാമം - നെടുമുടി
  • കേരളത്തില് സാക്ഷരതയില് ഏറ്റവും മുന്നില് നില്ക്കുന്ന മുന്സിപാലിറ്റി - ചെങ്ങന്നൂര്
  • ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് - കഴ്സണ് പ്രഭു
  • ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ആണ് മണ്ണാറശാല
  • പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് ആലപ്പുഴ ജില്ലയിൽ ആണ്
  • കേരളത്തില് റിസർവ്‌ വന പ്രദേശമില്ലാത്ത ജില്ല
  • കേരളത്തിന്റെ നെതര്ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ആണ് കുട്ടനാട്
  • 'കുട്ടനാടിന്റെ കഥാകാരന് ' - തകഴി ശിവശങ്കര പിള്ള
  • കേരളത്തിലെ ഏറ്റവും വലിയ ചുവര് ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കൊട്ടാരത്തില് ആണ്
  • പുറക്കാട് കടപ്പുറം ആലപ്പുഴ ജില്ലയിലാണ്
  • കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം - കുട്ടനാട്
  • കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആലപ്പുഴ ജില്ലയിലാണ് സ്ഥാപിച്ചത്

Visitor-3189

Register / Login