കുറിപ്പുകൾ (Short Notes)

കണ്ണൂർ

  • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
  • കേരളത്തില് ഏറ്റവും കൂടുതല് കടൽ തീരം ഉള്ള ജില്ല
  • കേരളത്തിലെ നാവിക അക്കാദമി കണ്ണൂർ ജില്ലയിലെ ഏഴിമല സ്ഥിതി ചെയ്യുന്നു
  • മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി കണ്ണൂർ ജില്ലയിലെ പയ്യന്നൂര് ആയിരുന്നു
  • രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം - പയ്യന്നൂര്
  • പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് കണ്ണൂർ ജില്ലയില് ആണ്
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്തത് കണ്ണൂരിലെ പയ്യാമ്പലം ആണ്
  • കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം
  • കേരളത്തിലെ ഏക കന്റോണ്മെന്റ്
  • ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല
  • കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ വളപട്ടണം ആണ്
  • ധര്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴയില് ആണ്
  • ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം - തലശ്ശേരി
  • സര്ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് - കീലേരി കുഞ്ഞിക്കണ്ണന്
  • കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചത് - 1996 മാര്ച്ച് 1
  • വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി ആയിരുന്നു

Visitor-3711

Register / Login