കുറിപ്പുകൾ (Short Notes)

പാലക്കാട്

  • കേരളത്തിലെ ഏറ്റവും വലിയ ജില്ല
  • കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് - കഞ്ചിക്കോട്
  • കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല
  • കേരളത്തില് ഏറ്റവും ചൂട് കൂടുതല് ഉള്ള ജില്ല
  • കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല
  • കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ പ്ലാച്ചിമട പ്രദേശത്താണ്
  • കേരളത്തില് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല
  • കേരളത്തിലെ ഏറ്റവും വലിയ റെയില്വേസ്റ്റേഷന് - ഷോര്ണൂര്
  • കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല
  • സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ആണ് പാലക്കാട്
  • പാലക്കാട് റയില്വേ ഡിവിഷന്റെ ആസ്ഥാനം - ഒലവക്കോട്
  • സിംഹവാലന് കുരങ്ങുകള്ക്ക് പ്രസിദ്ധമായ നാഷണല് പാര്ക്ക് - സൈലന്റ് വാലി
  • കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം - മലമ്പുഴ
  • മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയിലാണ്
  • ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം - നെല്ലിയാമ്പതി
  • പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി
  • കാര്ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം പാലക്കാട് ആണ്
  • കേരളത്തിലെ ആദ്യ റോക്ക് ഗാര്ഡന് മലമ്പുഴ ആണ്
  • നെല്ല് ഏറ്റവും കൂടുതല് ഉല്പാദിക്കുന്ന ജില്ല
  • കേരളത്തില് ഏറ്റവും കൂടുതല് കര്ഷക തൊഴിലാളികള് ഉള്ള ജില്ല
  • സൈലന്റ് വാലിയെ നാഷണല് പാര്ക്കായി പ്രഖ്യാപിച്ചത് - 1984ൽ
  • കേരളത്തിലെ ഏക മയില് വളര്ത്തല് കേന്ദ്രം - ചൂളന്നൂര്
  • കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല
  • കോക്കകോള, പെപ്സി ഫാക്ടറികള് ഉള്ള ജില്ല
  • ചെണ്ട, മദ്ദളം, തകില്, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്മ്മാണത്തിന് പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം ആണ് പെരുവേമ്പ
  • മലബാര് സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം - വാളയാര്
  • ഭാരതപ്പുഴയുടെ മറ്റോരു പേരാണ് നിള
  • കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂര്

Visitor-3984

Register / Login