കുറിപ്പുകൾ (Short Notes)

ഇടുക്കി

  • വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
  • ഇടുക്കി ജില്ലയുടെ ആസ്ഥനം - പൈനാവ്
  • കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
  • കേരളത്തില് വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക സ്ഥലം ഇടുക്കി ജില്ലയിലെ വട്ടവട ആണ്
  • കേരളത്തില് ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല
  • കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്
  • കേരളത്തില് ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ കുമളി ആണ്
  • കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഇടുക്കി ജില്ലയിലെ ഉടുമ്പന്ചോല ആണ്
  • കേരളവും തമിഴുനാടും തമ്മില് തര്ക്കം നടക്കുന്ന മുല്ലപ്പെരിയാര് അണക്കെട്ട് ഇടുക്കി ജില്ലയിലാണ്
  • 2009 ല് ഇടുക്കി ജില്ലയിലെ തേക്കടി തടാകത്തില് അപകടത്തില്പെട്ട വിനോദ സഞ്ചാര കോര്പ്പറേഷന്റെ ബോട്ടിന്റെ പേര് ജലകന്യക എന്നാണ്
  • കേരളത്തില് സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല
  • കേരളത്തില് ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള ജില്ല
  • കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭ ജലവൈദ്യുത നിലയം ഇടുക്കി ജില്ലയിലെ മൂലമറ്റം ആണ്
  • അതി പുരാതനവും വനമദ്ധ്യത്തില് സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്
  • ഏഷ്യയിലെ ഏറ്റവും വലിയ ആര്ച്ച് ഡാം ഇടുക്കി ഡാം ആണ്
  • ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി - 750 മെഗാവാട്ട്
  • ഇടുക്കി അണക്കെട്ട് കാനഡയുടെ സഹായത്തോടെയാണ് നിര്മ്മിച്ചത്
  • കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല

Visitor-3916

Register / Login