കുറിപ്പുകൾ (Short Notes)

ഭൗതിക ശാസ്ത്രം

1999ൽ ടൈം മാഗസിൻ 'പേഴ്സൺ ഓഫ് ദി സെഞ്ച്വറി'യായ് തിരഞ്ഞെടുത്തത് ആരെയാണ് ?
ആൽബർട്ട് ഐൻസ്റ്റൈൻ

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
2013 നവംബറിൽ ചൊവ്വയെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം
മാവെൻ
വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്
ആംപ്ലിഫയർ
പ്രഷർകുക്കറിന്റെ പ്രവർത്തന തത്വം
മർദം കൂടുമ്പോൾ തിളനില ഉയരുന്നു
പദാർഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്
മോഹ്സ് സ്കെയിൽ (Moh's Scale)
LCD യുടെ പൂർണരൂപം
ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ
ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം
ഖരണാങ്കം താഴുന്നു
ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഇൻഡക്ടർ
2013-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പീറ്റർ ഹിഗ്സിനൊപ്പം പ ങ്കിട്ട ശാസ്ത്രജ്ഞൻ
ഫ്രാൻസ് ഇംഗ്ലർട്ട്
അടച്ചിട്ട മുറിയിലെ റഫ്രിജറേറ്റർ തുറന്നുവെച്ചാൽ മുറിയിലെ താപനില യ്യുണ്ടാകുന്ന മാറ്റം
താപനില ഉയരും
പ്രഷർകുക്കർ കണ്ടുപിടിച്ചതാര്?
ഡെനിസ് പാപിൻ
LED യുടെ പൂർണരൂപം
ലൈറ്റ് എമിറ്റിങ് ഡയോഡ്(Light emitting diode)
സോളാർ കുക്കറിൽ നടക്കുന്ന ഊർജമാറ്റം ?
സൗരോർജം താപോർജമാകുന്നു
ഗ്ലാസ്, പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ ഏതിലെടുത്താലാണ് ചുടുചായ വേഗം തണുക്കുക?
സ്റ്റീൽ
ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?
ചെസ്റ്റെർ കാൾസൺ
അന്തരീക്ഷ വായുവിലെ ഘടകങ്ങൾ വേർതിരിക്കാന് പ്രയോഗിക്കുന്ന മാർഗം
അംശികസ്വേദനം
ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്?
746 വാട്ട്
ഫ്യൂസ് വയറിന്റെ പ്രത്യേകത എന്ത്?
ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും
ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ആംപ്ലിഫിക്കേഷനുപയോഗിക്കുന്ന ഉപകരണം ഏത്?
ട്രാൻസിസ്റ്റർ
കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ?
അൾട്രാസോണിക തരംഗങ്ങൾ
ഇൻഡക്ഷൻ കുക്കറിന്റെ പ്രവർത്തന തത്വം ?
ഒരു ചാലകത്തിന്റെ സമീപത്തെ വിദ്യുത്കാന്തിക ദോലനങ്ങള്‍ പ്രസ്തുത ചാലകത്തില്‍ വൈദ്യുതി പകര്‍ന്നു (induce)നല്‍കുന്നു . അതായത് വളരെ കട്ടികൂടിയ ഒരു ചാലകത്തില്‍ ചെലുത്തപ്പെടുന്ന കാന്തിക ദോലനം, ഉയര്‍ന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും, ചാലകത്തിന്റെ കുറഞ്ഞ രോധം, ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയര്‍ന്ന നിരക്കില്‍ താപോര്‍ജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാചകം ചെയ്യാനുള്ള പാത്രം തന്നെ ചാലകമായി പ്രവര്‍ത്തിക്കുന്നു.
. ദ്രവ്യത്തെ അതിന്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?
നാനോ ടെക്നോളജി
പ്രായമായവരുടെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ണാടിയിലെ ലെൻസ്?
ഉത്തല ലെൻസ്
വജ്രത്തിന്റെ അസാധാരണമായ തിളക്കത്തിനു കാരണം?
പൂർണാന്തര പ്രതിഫലനം
കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക?
1/10 സെക്കൻഡ് സമയം
മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം?
അപവർത്തനം
മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
റേഡിയേറ്റർ
സൗരയൂഥ ഇരട്ടകൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?
യുറാനസ്,നെപ്ട്യൂൺ
റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി?
അയണോസ്‌ഫിയർ
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ആപ്പിൾ
തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ വർണം?
വയലറ്റ്
ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ടെത്തിയ ആദ്യ പേടകം?
അപ്പോളോ - ll
വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
മൈക്കർ ഫാരഡെ
തരംഗത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്?
ഹെർട്‌സ്
മഴവില്ലിൽ ചുമപ്പ് നിറം കാണപ്പെടുന്ന കോണളവ്?
42.8 ഡിഗ്രി
പ്രവൃത്തി ചെയ്യാനുള്ള കഴിവ്?
ഊർജ്ജം
.മനുഷ്യന്റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം?
ഫിലിം
ന്യൂട്ടന്റെ വർണപമ്പരം കറക്കുമ്പോൾ അതിന്റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം?
വീക്ഷണ സ്ഥിരത
ദേശീയ ശാസ്ത്രദിനം?
ഫെബ്രുവരി 28
ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
ടങ്‌സ്റ്റൺ
ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ?
അപ്‌സര
സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ?
കോൺകേവ് മിറർ
. അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ?
മെട്രോളജി
ഇലക്ട്രിക് ചോക്കിലെ പ്രവർത്തന തത്വം?
സെൽഫ് ഇൻഡക്ഷൻ
ട്രാൻസ്‌ഫോർമറിന്റെ പ്രവർത്തന തത്വം?
മ്യൂച്ചൽ ഇൻഡക്ഷൻ
ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം?
വോൾട്ട് മീറ്റർ

Visitor-3165

Register / Login