കുറിപ്പുകൾ (Short Notes)

സംസ്ഥാനങ്ങൾ

ജമ്മു -കാശ്മീർ
  • ജമ്മു-കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിച്ചത്?- മുഗൾ ചക്ര വർത്തി ജഹാംഗീർ
  • ജമ്മു-കശ്മീരിന്റെ രണ്ടു തലസ്ഥാനങ്ങൾ ?- വേനൽ ക്കാല തലസ്ഥാനമായ ശ്രീനഗറും ശീതകാല തലസ്ഥാനമായ ജമ്മുവും.
  • ഔദ്യോഗിക ഭാഷകൾ? -കശ്മീരി,ദോഗ്രി, ഉർദു.( ലഡാക്കി ഭാഷയും ഉപയോഗിക്കുന്നു).
  • പ്രധാന തടാകങ്ങൾ?- വുള്ളാർ, ദാൽ
  • കശ്മീരിന്റെ മകുടത്തിലെ രത്നം എന്ന് അറിയപ്പെടുന്നത്? -ദാൽ തടാകം
  • ദാൽ തടാകത്തിലെ ബോട്ടുകൾ അറിയപ്പെടുന്നത്? - ഷിക്കാരാസ് [Shikaras)
  • ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത് ?- ലഡാക്ക്
  • ഇന്ത്യയിലെ ഏറ്റവും വ ലിയ ജില്ല? - കശ്മീരിലെ 'ലേ.'
  • ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമിച്ചത്ത് ?- ജഹാംഗീർ ചക്രവർത്തി.
  • പ്രധാന നദികൾ?- സിന്ധു, ത്സലം, ചിനാബ്
ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശിന്റെ തലസ്ഥാന നഗരം - സിംല
  • പ്രധാന കൃഷി ഉത്പന്നങ്ങൾ - ആപ്പിൾ, പ്ലം, ആപ്രിക്കോട്ട്, പീച്ച് , ഗോതമ്പ്, നെല്ല. ചോളം, ഉരുളക്കിഴങ്ങ്
  • 'ഇന്ത്യയുടെ പർവത സംസ്ഥാനം' എന്നറിയപ്പെടുന്ന സംസ്ഥാനം ? - ഹിമാചൽ പ്രദേശ്
  • 'ലോകത്തിന്റെ റ പൂക്കൊട്ട' എന്നറിയപ്പെടുന്ന സംസ്ഥാനം ? - ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശിലെ ഔദ്യോഗിക ഭാഷകൾ.-പഞ്ചാബി, ഹിന്ദി
  • പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ? -കുളു, മണാലി
  • ലോകത്തിലെ ഏറ്റ വും ഉയരം കൂടിയ ക്രിക്കറ്റ് മൈതാനം?- ഹിമാചലിലെ ചായിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത്? ഹിമാചലിലെ ചാംബ എന്ന സ്ഥലം
ഉത്തരാഖണ്ഡ്
  • ദേവഭൂമി എന്നറിയപ്പെടുന്നത് സ്ഥലം? - ഉത്തരാഖണ്ഡ്
  • ഗർഹ്വാൾ, കൊമോൺ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം ?- ഉത്തരാഖണ്ഡ്
  • ഉത്തരാ ഖണ്ഡിലെ ഔദ്യോഗിക ഭാഷകൾ. - ഹിന്ദി , സംസ്‌കൃതം
  • യോഗയുടെ തലസ്ഥാനമെന്നറിയപ്പെടുന്നനഗരം? - ഋഷികേശ് (ഉത്തരാഖണ്ഡ്),
  • ഉത്തരാഖണ്ഡിലെ പ്രധാന കൃഷികൾ - ഗോതമ്പ്, ബാർലി, ചോളം
  • ഉത്തരാഖണ്ഡിന്റെ തലസ്ഥാനനഗരം? - ഡെറാഡുൺ
  • ഉത്തരാഖണ്ഡിലെ ലോക പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങൾ -മുസ്സറി, നൈനിറ്റാൾ
  • ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രങ്ങൾ -ഹരിദ്വാർ, ബദരിനാഥ്, ഗംഗോത്രി, യമു നോത്രി, കേദാർനാഥ്.
  • ബംഗാൾ കടുവകളുടെ സംരക്ഷണാർഥം 1986-ൽ സ്ഥാപിക്കപ്പെട്ട ---------------- ഉത്തരാഖണ്ഡിലാണ്.- ജിം കോർബറ്റ് നാഷണൽ പാർക്ക്
ആസ്സാം
  • ആസ്സാമിന്റെ തലസ്ഥാനം?- ദിസ്പുർ
  • ടി സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം ? -അസം
  • ആസ്സാമിലെ ഔദ്യോഗിക ഭാഷകൾ.? അസമീസ്, കാർബി, ബോഡോ, ബംഗാളി
  • ബ്രഹ്മപുത്ര നദി ആസ്സാമിൽ അറിയപ്പെടുന്നത് ഏതു പേരിൽ ? സാങ്ങ്പോ
  • ആസ്സാമിലെ പ്രധാന നദികൾ.- കപിലി, മാനസ
  • ആസ്സാമിലെ പ്രധാന നഗരം - ഗുവാഹതി,
  • ആസ്സാമിലെ പ്രധാന കൃഷി - തേയില
  • ആസ്സാമിലെ പ്രധാന ഉത്സവം?- ബിഹു
  • അസമിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നാഷണൽ പാർക്ക് ? കാസിരംഗ നാഷണൽ പാർക്ക്

Visitor-3153

Register / Login