കുറിപ്പുകൾ (Short Notes)

കേരള ചരിത്രം

ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?
1896ൽ
1746ലെ പുറക്കാട് യുദ്ധം നടന്നത്?
മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ
തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ??
തിരൂർ
പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍
ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്
ധർമ്മരാജാ
മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍
ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്?
സ്വാതി തിരുനാളിന്റെ
കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്?
ആലപ്പുഴ ജില്ല
വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍
വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്ന മണ്ണടി ഏത് ജില്ലയിലാണ്?
പത്തനംതിട്ട
കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം
വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍
ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
വേല്‍കേഴു കുട്ടുവന്‍
കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
നെഗ്രിറ്റോ വര്‍ഗ്ഗം
കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്?
കരുനന്തടക്കന്‍
കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍
ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
ജോസഫ് റബ്ബാന്‍്‍
സംഘകാലത്തെ പ്രധാന തുറമുഖം ഏത്?
മുസിരിസ് ‍

Visitor-3210

Register / Login