കുറിപ്പുകൾ (Short Notes)

വാഗ്ഭടാനന്ദൻ

Image
  • മലബാറിലെ സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ ആത്മീയഗുരുവാണ് വാഗ്ഭടാനന്ദൻ
  • വാഗ്‌ഭടാനന്ദന്റെ യഥാർത്ഥ പേര് " വയലേരി കുഞ്ഞിക്കണ്ണൻ "
  • "അഭിനവ കേരളം " എന്ന മാസിക ആരംഭിച്ചു.
  • വാഗ്ഭടാനന്ദന്റെ പ്രധാന കൃതികൾ ഇവയാണ്- . ആത്മവിദ്യ , ആത്മവിദ്യലേഖാമാല , അദ്ധ്യാത്മയുദ്ധം , പ്രാർത്ഥനാഞ്ജലി , ഗാന്ധിജിയും ശാസ്ത്ര വ്യഖാനവും .
  • സംസ്‌കൃത വിദ്യാഭ്യാസത്തിനായി കോഴിക്കോട് "തത്വ പ്രകാശിക " എന്ന ആശ്രമം വാഗ്ഭടാനന്ദൻ സ്ഥാപിച്ചു.
  • വാഗ്ഭടാനന്ദന്റെ പ്രസിദ്ധീകരണങ്ങൾ അഭിനവ കേരളം , ആത്മവിദ്യാ കാഹളം , ശിവയോഗി വിലാസം

ഡോ.പല്പു

Image
  • ഡോ.പല്പുവിനെ - "ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി "- എന്നാണ് സരോജിനി നായിഡു വിശേഷിപ്പിച്ചത് .
  • 1903-ൽ ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.
  • ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപവത്കരിച്ചു.
  • ഉച്ചനീചത്വം ഒഴിവാക്കുവാനായി ഡോ.പല്പു തയ്യാറാക്കി പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി യാണ് ‘ഈഴവ മെമ്മോറിയൽ’ എന്ന് അറിയപ്പെടുന്നത്.
  • നാടാർ സമുദായത്തിന്റെ പ്രശ്നങ്ങൾ മുന്നോട്ടുവച്ച മലയാളി മെമോറിയൽ എന്ന ഹർജിയിലും ഡോ.പല്പു ഒപ്പുവച്ച് പങ്കാളിയായിരുന്നു.

ചട്ടമ്പിസ്വാമികൾ

Image
  • ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് ചട്ടമ്പിസ്വാമികൾ പൊതുരംഗത്തു ശ്രദ്ധേയനായത്.
  • തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്.
  • അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
  • 1924 മേയ് 5-നു അദ്ദേഹം സമാധി ആയി.പന്മന ആശ്രമം ആണ് സമാധി സ്ഥലം
  • പ്രധാനകൃതികൾ-
    പ്രാചീനമലയാളം, നിജാനന്ദവിലാസം, ഭാഷാപദ്മപുരാണാഭിപ്രായം, ക്രിസ്തുമതഛേദനം, ജീവകാരുണ്യനിരൂപണം, ശ്രീചക്രപൂജാകല്പം

അയ്യൻ‌കാളി

Image
  • കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941)
  • 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി.
  • തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻ‌കാളിയായിരുന്നു.
  • 1915-ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

റാം മോഹൻ റോയ്

Image
  • ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.
  • ഹിന്ദു സമൂഹത്തിൽ നില‌നിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും,
  • 1828 ൽ ബ്രഹ്മസമാജം സ്ഥാപിച്ചു.
  • ബംഗാളി ഭാഷയിലെ സംവാദ് കൗമുദി എന്ന പത്രം 1821 ൽ തുടങ്ങി
  • മരണം 1833 സെപ്റ്റംബർ 27

ഡോ. ഭീംറാവു റാംജി അംബേദ്കർ

Image
  • ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ
  • 1891 ഏപ്രിൽ 14-ന് ജനിച്ചു.,
  • 1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
  • 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു
  • ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. സംവിധായകൻ ജബ്ബാർ പട്ടേൽ . മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്

കുമാരനാശാൻ

Image
  • മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ
  • 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി.
  • 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.
  • 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.
  • 1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) {rideemer} അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു
  • ആശാന്റെ രചനകൾ: വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം

സ്വാമി വിവേകാനന്ദൻ

Image
  • 1863 ജനുവരി 12 ന് സ്വാമി വിവേകാനന്ദൻ ജനിച്ചു
  • ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ
  • രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവ സ്ഥാപിച്ചത് സ്വാമി വിവേകാനന്ദനാണ്
  • സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്
  • ശ്രീ രാമകൃഷ്ണ പരമഹംസ നായിരുന്നു സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു .
  • 1893 സെപ്റ്റംബർ11ന് ഷിക്കാഗോയിൽ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം നടത്തി .

Visitor-3714

Register / Login