കുറിപ്പുകൾ (Short Notes)

പൊതുവിജ്ഞാനം

നോബൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്?
ജീൻ പോൾ സാർത്ര്

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌?
വയനാട് ജില്ലാ പഞ്ചായത്
ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?
മട്ടാഞ്ചേരി കൊട്ടാരം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌?
ജെ.ദേവിക
പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?
ന്യൂയോർക്ക്
എന്താണ് ജി-4?
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4
ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി?
ഫാത്തിമബീവി
മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി?
5 വർഷമോ 70 വയസോ
ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം?
എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി
ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ?
കൊച്ചിൻ രൂപത, സുറിയാനി രൂപത
ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി വിശേഷിപ്പിച്ചത്?
ടാഗോർ
ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?
മീരാബെൻ, സരളാബെൻ
ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
ആന്ധ്ര
സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്?
565
ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്?
ജംഷഡ്ജി ടാറ്റ
ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്, ഉരുക്ക് കമ്പനി സ്ഥാപിതമായത്?
ബംഗാളിലെ കുൾട്ടിയിൽ 1870ൽ
ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌?
ഹാമിർപൂർ
ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
പ്രധാൻമന്ത്രി ഉജ്വല യോജന (PMUY)
ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?
ബീഹാർ
കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ?
കേരളം
കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?
കേരള സർവകലാശാല
തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌?
സകർമ
ഐ.എൽ.ഒ.യുടെ ആസ്ഥാനം?
ജനീവ
ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിച്ചത്?
1948
യുനെസ്കോയുടെ ആസ്ഥാനം?
പാരീസ്
.ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?
1946
1950 ഡിസംബർ 14ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷന്റെ ആസ്ഥാനം?
ജനീവ
1972ൽ നെയ്റോബി ആസ്ഥാനമായി രൂപീകരിച്ച പരിസ്ഥിതി പദ്ധതി?
യു.എൻ.ഇ.പി
ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?
അമേരിക്ക
ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?
ഫുഡ് ഓൺ ട്രാക്ക്
ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌?
ടിം വു
സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?
മൈസൂർ
വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?
സൗരപ്രിയ
മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?
ശ്രേയസ്
സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ നടത്തിയ പഠനത്തിൽ ബ്രഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു?
പൊട്ടാസ്യം ബ്രോമേറ്റ്
തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?
ശബരിമല
നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?
നെഹ്റു
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?
ബങ്കിം ചന്ദ്ര ചാറ്റർജി
1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്?
ടാഗോർ
ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം?
താജ്മഹൽ
താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?
1983
ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?
അമൃത ആശുപത്രി, എറണാകുളം
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം?
Creative India, Innovative India
അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത?
മേരി ബറ

Visitor-3890

Register / Login