Questions from പൊതുവിജ്ഞാനം (special)

121. മണ്ണു സംരക്ഷക കർഷകന് കേരള സര്‍ക്കാര്‍ നല്‍കുന്ന ബഹുമതി?

ക്ഷോണി മിത്ര

122. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?

ടെസി തോമസ്

123. ജയിലിൽ ഒൻപത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്യ സമര സേനാനി?

ജതിൻ ദാസ്

124. ഡ്രീമിങ്ങ് ബിഗ് എന്ന പുസ്‌തകത്തിന്റെ രചയിതാവ്?

സാം പിട്രോഡ

125. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

126. സൂറത്ത് ഏതു നദിക്കു തീരത്താണ് സ്ഥിതിചെയ്യുന്നത്?

തപ്തി

127. പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം നേടി കൊടുത്ത കൃതി?

തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍

128. പൈ യുടെ വില കൃത്യമായി ഗണിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

129. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെട്ട നഗരം?

പാനിപ്പട്ട്

130. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

Visitor-3082

Register / Login