Questions from പൊതുവിജ്ഞാനം (special)

131. പബ്ലിക് സേഫ്റ്റി ബിൽ പാസാക്കുന്നതിൽ പ്രതിഷേധിക്കാൻ ഭഗത് സിംഗും ബി.കെ ദത്തും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞ ദിവസം?

1929 ഏപ്രിൽ 8

132. വൂൾ സോർട്ടേഴ്സ് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗം?

ആന്ത്രാക്സ്

133. രാജാറാം മോഹൻ റോയ് ' മിറാത്ത് ഉൽ അഖ്തർ' പ്രസിദ്ധികരിച്ചിരുന്ന ഭാഷ?

പേർഷ്യൻ

134. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?

റോബർട്ട് ബ്രിസ്റ്റോ

135. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം) പ്രധാന ദൈവം?

അഹൂറ മസ്ദ

136. ഏത് ധാന്യത്തിൽ നിന്നാണ് വിസ്ക്കി ഉൽപാദിപ്പിക്കുന്നത്?

ബാർലി

137. കിഴക്കിന്‍റെ സ്കോട്ലാന്‍റ് എന്നറിയപ്പെടുന്നത്?

ഷില്ലോംഗ്

138. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?

മിസോറാം (90.68%)

139. അരിമ്പാറയ്ക്ക് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

140. കുമാരനാശാന്‍ രചിച്ച നാടകം?

വിചിത്രവിജയം

Visitor-3624

Register / Login