1. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്‍ലി പ്ലോട്ട്കിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്?
റുബെല്ല
2. ഹോര്‍മോണിന്റെ അഭാവത്തില്‍ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത്?
ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചകപ്രമേഹം)
3. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്
വിറ്റാമിൻ ബി (തയമിൻ)
4. 'നാവികരുടെ പ്ലേഗ് 'എന്നറിയപ്പെടുന്ന രോഗമേത്?
സ്‌കര്‍വി
5. അധിചര്‍മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നു വീഴുന്ന രോഗാവസ്ഥ ഏത്?
സോറിയാസിസ്
6. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്‍?
ചിക്കന്‍പോക്സ്
7. ഭൂമുഖത്തു നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല്‍ പ്രഖ്യാപിച്ച രോഗമേത്?
വസൂരി
8. അയഡിന്റെ കുറവുമൂലം തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന രോഗാവസ്ഥ ഏത്?
ഗോയിറ്റര്‍
9. ഏറ്റവും സാധാരണമായ കരള്‍ രോഗം
മഞ്ഞപ്പിത്തം
10. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?
പോളിയോ വാക്സിന്‍