21. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്
എലിപ്പനി
22. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്‍?
ചിക്കന്‍പോക്സ്
23. ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്ന ടെലി മെഡിസിന്‍ പദ്ധതി ഏത്?
സെഹത്
24. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
25. ഹോര്‍മോണിന്റെ അഭാവത്തില്‍ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത്?
ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചകപ്രമേഹം)
26. ശ്വേതരക്താണുക്കള്‍ അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്‍ബുദം (ലുക്കീമിയ)
27. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
ടെറ്റനി
28. ഏത് ഡനലോഹത്തിന്റെ മലിനീകരണം മൂലമുണ്ടാവുന്ന രോഗമാണ് 'പ്ലംബിസം'?
ലെഡ്
29. 1956 ല്‍ മിനമാതാ രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത് ഏതു രാജ്യത്താണ്?
ജപ്പാന്‍
30. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ