41. കണരോഗത്തിനു (റിക്കറ്റ്‌സ) കാരണം ഏതു വൈറ്റമിന്റെ അപര്യാ പ്തത ആണ്?
വൈറ്റമിന്‍ ഡി
42. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്
എലിപ്പനി
43. ഫൈലേറിയ വിരകള്‍ ലിംഫിന്റെ ഒഴുക്കു തടസപ്പെടുത്തുമ്പോഴുണ്ടാവുന്ന രോഗമേത്?
മന്ത
44. ഇതായ്ഇതായ് രോഗമുണ്ടാകുന്നത് ഏതു ലോഹത്തിന്റെ മലി നീകരണം മൂലമാണ്
കാഡ്മിയം
45. ലോകത്തിലെ ആദ്യത്തെ വാക്സിന്‍ ഏതു രോഗത്തിനെതിരെ ഉള്ളതായിരുന്നു ?
വസൂരി
46. ഇരുമ്പിന്റെ അംശംകലര്‍ന്ന ഭക്ഷണം ശരിയായ അളവില്‍ കഴിക്കാതിരിക്കുമ്പോഴുള്ള രോഗാവസ്ഥ ഏത്?
വിളര്‍ച്ച (അനീമിയ)
47. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
48. ഏതു ഹോര്‍മോണിന്റെ ഉത്പ്പാദനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്കു കാരണം?
സൊമാറ്റോട്രോഫിന്‍
49. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്
ക്ഷയം
50. ലോമികകളില്‍ ഊര്‍ന്നുവരുന്ന ദ്രാവകമായ ലിംഫിന്റെ ഒഴുക്കു കുറയുന്ന രോഗാവസ്ഥ ഏത്?
നീര്‍വീക്കം (ഛലറലാമ)