61. ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത എന്ത്?
ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല)
62. 1956 ല്‍ മിനമാതാ രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത് ഏതു രാജ്യത്താണ്?
ജപ്പാന്‍
63. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര്‍ തെരേസ
64. മിനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്?
നാഡികളെ
65. വൈറ്റമിന്‍ബി1 ന്റെ (തയാമിന്‍) കുറവുമൂലം ഉണ്ടാകുന്ന രോഗമേത്?
ബെറിബെറി
66. ആവശ്യത്തിലധികം കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ രക്തധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുണ്ടാവുന്ന രോഗമേത്?
അതിറോസ്‌ക്ലീറോസിസ
67. പാപ്‌സ്മിയര്‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്‍ഭാശയ ക്യാന്‍സര്‍
68. നിശാന്ധത (മാലക്കണ്ണ് ), സിറോഫ്താല്‍മിയ എന്നീ രോഗങ്ങള്‍ക്ക് കാരണം ഏതു വൈറ്റമിന്റെ അഭാവമാണ്?
വൈറ്റമിന്‍ എ
69. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്‍ലി പ്ലോട്ട്കിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്?
റുബെല്ല
70. ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജല ദോഷം