31. അതിറോസ്ക്ലീറോസിസ് സംഭവിച്ച രക്തക്കുഴലിന്റെ ഭിത്തിയില്‍ രക്തകോശങ്ങള്‍ ഒട്ടിപ്പിടിക്കുന്ന രോഗാവസ്ഥയേത്?
ത്രോംബോസിസ
32. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്?
ചിക്കന്‍പോക്സ്
33. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്‍ലി പ്ലോട്ട്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്?
റുബെല്ല
34. ഏത് ലോഹം അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് വില്‍സണ്‍ സ് രോഗം ഉണ്ടാകുന്നത്?
ചെമ്പ്
35. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്
36. ലെന്‍സ് , കോര്‍ണിയ എന്നിവയുടെ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന നേത്ര രോഗാവസ്ഥ ഏത്?
അസ്റ്റിഗ്മാറ്റിസം
37. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?
ടൈപ്പ്2 പ്രമേഹം
38. 'ക്രിസ്തുമസ് രോഗം' എന്നറിയപ്പെടുന്ന പാരമ്പര്യരോഗം
ഹീമോഫിലിയ
39. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
40. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്
ക്ഷയം