1. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര്‍ തെരേസ
2. രക്തക്കുഴലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തില്‍ വലിയ പങ്കുള്ള വൈറ്റമിനേത്?
വൈറ്റമിന്‍ സി
3. സെറിബ്രല്‍ കോര്‍ട്ടെക്‌സിലെ പ്രവര്‍ത്തനത്തനരാഹിത്യം ഉണ്ടാകുന്ന രോഗത്തിന്റെ പേര്?
അല്‍ഷിേമഴ്‌സ്
4. .ഏതു രോഗത്തിന്റെ ചികില്‍സയ്ക്കാണ് ക്ലോറോമൈസെറ്റിന്‍ ഉ പയോഗിക്കുന്നത്
ടൈഫോയ്ഡ്
5. മസ്തിഷ്‌കരോഗ ലക്ഷണമായി വിലയിരുത്തപ്പെടുന്ന ശാരീരിക അവസ്ഥയേത്?
അപസ്മാരം
6. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാൻ
7. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡിഫ്തീ രിയ
8. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന്‍ ഉപയോഗിക്കുന്നത് ?
ക്ഷയം
9. നേത്രഗോളത്തിന്റെ മര്‍ദ്ദം വര്‍ധിക്കുന്നതുമൂലം കണ്ണുകളില്‍ വേദന അനുഭവപ്പെടുന്ന രോഗമേത്?
ഗ്ലോക്കോമ
10. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?
ബാബാ ആംടേ