Questions from കേരളാ നവോഥാനം

1. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

2. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?

ദുരവസ്ഥ

3. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ ' സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠ സ്വാമികൾ

4. യോഗക്ഷേമസഭ സ്ഥാപിച്ചത്?

വി.ടി.ഭട്ടത്തിരിപ്പാട്

5. ‘എന്‍റെ കണ്ണ്’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

6. മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

7. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

സ്ത്രീ വിദ്യാദോഷിണി (1899)

8. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

9. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

10. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?

ദിവ്യ കോകിലം

Visitor-3208

Register / Login