Questions from പൊതുവിജ്ഞാനം (special)

1. ഇന്ദുലേഖ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തതാര്?

മലബാർ കളക്ടറായിരുന്ന ഡ്യൂമെർഗ്

2. 1973 ലെ സീനായ് യുദ്ധത്തിൽ ഈജിപ്തിനോട് യുദ്ധം ചെയ്തത്?

ഇസ്രായേൽ

3. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?

ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)

4. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?

ലിറ്റ്മസ് പേപ്പർ

5. മഗധം (പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

6. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ്?

120 ദിവസം

7. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിന്‍റെ അധീനതയിലാണ്?

ഇക്വഡോർ

8. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

9. ഇന്ത്യൻ ആണവ പരീക്ഷണത്തിന്റെ പിതാവ്?

ഹോമി ജഹാംഗീർ ഭാഭ

10. നീല ഹരിത ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

Visitor-3209

Register / Login