Back to Home
Showing 251-275 of 764 results

251. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിന്‍റെ അധീനതയിലാണ്?
ഇക്വഡോർ
252. സി.ആർ ദാസ് ഏത് നഗരത്തിലെ മേയർ ആയിരുന്നു?
കൊൽക്കത്ത
253. ബി.ആർ അംബേദ്കർ ഡിപ്രസ്ഡ് ക്ലാസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച സ്ഥലം?
ബോംബെ
254. എ.കെ ഗോപാലൻ നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്തവർ എത്ര?
32
255. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?
1867
256. 1929 ൽ 'കുടി അരശ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?
രാമസ്വാമി നായ്ക്കർ
257. അഖിലേന്ത്യാ കിസാൻ സഭയുടെ ആദ്യ സമ്മേളന വേദി?
ലക്നൗ
258. ചേരിചേരാ പ്രസ്ഥാനം പിറവിയെടുത്ത കോൺഗ്രസ് സമ്മേളനം?
ബാന്ദൂങ് സമ്മേളനം -1955
259. വിധവകളെ സംരക്ഷിക്കാൻ ബോംബെയിൽ ശാരദാ സദനം സ്ഥാപിച്ചതാര്?
പണ്ഡിത രമാഭായി
260. രാജാറാം മോഹൻ റോയ് ' മിറാത്ത് ഉൽ അഖ്തർ' പ്രസിദ്ധികരിച്ചിരുന്ന ഭാഷ?
പേർഷ്യൻ
261. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം?
ബോംബെ ദ്വീപ്
262. പബ്ലിക് സേഫ്റ്റി ബിൽ പാസാക്കുന്നതിൽ പ്രതിഷേധിക്കാൻ ഭഗത് സിംഗും ബി.കെ ദത്തും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞ ദിവസം?
1929 ഏപ്രിൽ 8
263. ദാരാഭായി നവറോജി ദിവാനായി സേവനമനുഷ്ഠിച്ചിരുന്ന നാട്ടുരാജ്യം?
ബറോഡ
264. 1857 ലെ ഒന്നാം സ്വാതന്ത്യ സമരത്തെ "പരിഷ്കൃതരും അപരിഷ്കൃതരും തമ്മിലുള്ള സംഘർഷം " എന്ന് വിശേഷിപ്പിച്ചതാര്?
ടി.എച്ച് ഹോംസ്
265. 1687 ൽ ഗോൽക്കോണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്ത ഭരണാധികാരി?
ഔറംഗസീബ്
266. 1925 ൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കാൻ ചേർന്ന കാൺപൂർ സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?
ശിങ്കാരവേലു ചെട്ടിയാർ
267. 1937ൽ മദ്രാസിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകിയതാര്?
സി. രാജഗോപാലാചാരി
268. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായതെന്ന്?
1949
269. സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട് ആരുടെ ആത്മകഥയാണ്?
കപിൽദേവ്
270. കൊല്ലത്തെ കോട്ടപ്പുറവുമായി ബന്ധിപ്പിക്കുന്ന ദേശീയ ജലപാത?
ദേശീയ ജലപാത 3
271. എ നേഷൻ ഇൻ മേക്കിങ്ങ് എന്ന കൃതി രചിച്ചതാര്?
സുരേന്ദ്രനാഥ് ബാനർജി
272. തുരുമ്പിന്‍റെ രാസനാമം?
ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
273. കേളു ചരൺ മഹാപാത്ര ഏത് നൃത്തത്തിലാണ് പ്രസിദ്ധനായത്‌?
ഒഡീസി നൃത്തം
274. നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കേരളത്തിലെ പാര്‍ക്ക്?
നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്.
275. ദ പീപ്പിൾ എന്ന ഇംഗ്ലീഷ് പത്രം സ്ഥാപിച്ച സ്വാതന്ത്യ സമര സേനാനി?
ലാലാ ലജ്പത് റായ്

Start Your Journey!