Questions from പൊതുവിജ്ഞാനം (special)

111. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്‍ഷം?

1993

112. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

തൈക്കാട് അയ്യാഗുരു

113. പൾസറുകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍ ?

ജോസെലിൻ ബേൽ ബേർണൽ (1967)

114. കാനഡയിലെ വാൻകൂവറിൽ ഫ്രീ ഹിന്ദുസ്ഥാൻ എന്ന സംഘടന സ്ഥാപിച്ചത്?

താരകാനാഥ് ദാസ്

115. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

116. ഏറ്റവും ചെറിയ കോശമുള്ള സസ്യം ഏത്?

ബാക്ടീരിയ

117. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

118. വ്യാഴഗ്രഹത്തിന്‍റെ 4 ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

ഗലീലിയോ

119. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്രവിലാസം ( അഴകത്ത് പത്മനാഭക്കുറുപ്പ്)

120. 1925 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

കാൺപൂർ

Visitor-3637

Register / Login