Questions from പൊതുവിജ്ഞാനം (special)

381. ഗോവസൂരി പ്രയോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വേർഡ് ജെന്നർ

382. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

383. ഗണിത ശാസ്ത്രത്തിലെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി?

എലമെന്റ്സ്

384. 1901 ൽ പഞ്ചാബിൽ നിന്നും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസ് രൂപവത്ക്കരിച്ച വൈസ്രോയി?

കഴ്സൺ പ്രഭു

385. സസ്യങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസൈക്ക് രോഗം

386. കേരളാ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍

387. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്) സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

388. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം?

2005 ജൂൺ 15

389. ക്ലോറിൻ കണ്ടു പിടിച്ചത്?

കാൾ ഷീലെ

390. ഫ്ളോട്ടിംഗ് സിറ്റി എന്നറിയപ്പെടുന്നത്?

വെനീസ്

Visitor-3102

Register / Login