Questions from പൊതുവിജ്ഞാനം (special)

281. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ഡോ. കെ.സി മണിലാൽ

282. കൊൽക്കത്തയിൽ ബ്ലാക്ക് ഹോൾ ട്രാജഡി (ഇരുട്ടറ ദുരന്തം) നടന്ന വർഷം?

1756

283. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

284. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

285. സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിംഗിനെ അനുഗമിച്ചതാര്?

ബടുകേശ്വർ ദത്ത്

286. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്?

ഫിലിപ്പൈൻസ്

287. ഏറ്റവും ചെറിയ ബാക്ടീരിയ പരത്തുന്ന രോഗം?

ഇൻഫ്ളുവൻസ

288. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

289. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

290. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

Visitor-3611

Register / Login