Questions from പൊതുവിജ്ഞാനം (special)

301. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

302. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് എവിടെ?

റെറ്റിനയുടെ പിന്നിൽ

303. യൂണിഫോം സിവിൽ കോഡ് നിലവിൽ ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

304. URL ന്‍റെ പൂർണ്ണരൂപം?

യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ

305. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി ആര്?

ഭഗത് സിംഗ്

306. 1925 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

കാൺപൂർ

307. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം?

റൂക്കറി

308. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

309. ഏത് രജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്രൂക്ക് യുൽ എന്ന് വിളിക്കുന്നത്?

ഭൂട്ടാൻ

310. ദേശാഭിമാനികളിൽ ദേശാഭിമാനി എന്നറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

Visitor-3735

Register / Login