Questions from പൊതുവിജ്ഞാനം (special)

101. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?

ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)

102. കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?

റവ. ആസ്റ്റലി കൂപ്പർ

103. കോൺഗ്രസിന്‍റെ പേരിനോട് നാഷണൽ എന്ന് കൂട്ടിച്ചേർക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?

1891 ലെ നാഗ്പൂർ സമ്മേളനം

104. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത് എവിടെ നിന്നാണ്?

SA നോഡിൽ നിന്ന്

105. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?

റോബർട്ട് ബ്രിസ്റ്റോ

106. കേളു ചരൺ മഹാപാത്ര ഏത് നൃത്തത്തിലാണ് പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

107. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

108. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?

ഫിന്‍ലാന്‍ഡ്

109. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർഥ പേര്?

വാസുദേവൻ

110. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

Visitor-3410

Register / Login