Questions from പൊതുവിജ്ഞാനം (special)

681. ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്?

യുറേനിയം

682. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പത്രം ഏത്?

ടൈംസ് ഓഫ് ഇന്ത്യ

683. മരച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോ സയാനിക് ആസിഡ് (പ്രൂസിക് ആസിഡ്)

684. ഇന്ത്യൻ ചക്രവർത്തി എന്ന സ്ഥാനപ്പേര് ഒഴിവാക്കുന്നതായി ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് ആറാമൻ പ്രഖ്യാപിച്ചതെന്ന്?

1948 ജൂൺ 22

685. ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്ന അവയവം?

കരൾ

686. വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോ മീറ്റർ

687. മുഗൾ രാജാവായ ഷാജഹാന്റെ യഥാർത്ഥ പേര്?

ഖുറം

688. കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ് ഡ്രൈവ്

689. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലര്‍?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

690. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

Visitor-3132

Register / Login