Questions from പൊതുവിജ്ഞാനം (special)

571. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പ്?

ഓഷ് വിറ്റ്സ് (പോളണ്ട് )

572. 1882 ൽ നിയമിക്കപ്പെട്ട ഇന്ത്യൻ എഡ്യുക്കേഷൻ കമ്മിഷന്‍റെ തലവൻ?

W. W ഹണ്ടർ

573. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം?

1927

574. ഗാന്ധിജി വധിക്കപ്പെട്ടത് എവിടെയാണ്?

ന്യൂഡൽഹി

575. ആർ.എസ്.എസിന്‍റെ ആശയ പ്രചരണത്തിനായി 'നമ്മൾ' എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചതാര്?

എം.എസ് ഗോൽ വാൽക്കർ

576. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

577. സെൻസെക്സ് (SENSEX) എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

578. മഹിളാ രാഷ്ട്രീയ സംഘ് എന്ന സംഘടനയുടെ സ്ഥാപക ആര്?

ലതികാ ഘോഷ്

579. ഏത് ധാന്യത്തിൽ നിന്നാണ് വിസ്ക്കി ഉൽപാദിപ്പിക്കുന്നത്?

ബാർലി

580. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

Visitor-3717

Register / Login