Questions from പൊതുവിജ്ഞാനം (special)

351. കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴാം ശമ്പള കമ്മിഷന്റെ അദ്ധ്യക്ഷൻ?

ജസ്റ്റീസ് എ.കെ മാത്തൂർ

352. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

353. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

354. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

355. കൊല്ലത്തെ കോട്ടപ്പുറവുമായി ബന്ധിപ്പിക്കുന്ന ദേശീയ ജലപാത?

ദേശീയ ജലപാത 3

356. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു?

ബീവർ

357. പ്ലേറ്റോയുടെ റിപ്പബ്ലിക് തർജ്ജിമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്?

ഡോ.സക്കീർ ഹുസൈൻ

358. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?

1867

359. ഭൂമിയുടെ ഭ്രമണകാലം?

23 ദിവസം 56 മിനുട്ട് 4 സെക്കന്‍ഡ്

360. പ്രാചീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

Visitor-3856

Register / Login