Questions from പൊതുവിജ്ഞാനം (special)

211. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം ആദ്യമായി അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

212. തുമ്പെയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ്?

നൈക്ക് അപ്പാച്ചെ

213. കായം ലഭിക്കുന്നത് ഏത് ചെടിയിൽ നിന്നാണ്?

ഫെറൂല ഫോയിറ്റഡാ

214. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പായ പെന്നി ബ്ലാക്ക് പുറത്തിറക്കിയ വർഷം?

1840 മെയ് 1 ( ബ്രിട്ടൻ)

215. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്"?

എച്ച് .ഡി .എഫ് .സി

216. ബ്ലീച്ചിംഗ് പൗഡറിന്‍റെ രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

217. ചൈനീസ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

സൺയാത് സെൻ

218. ഫ്രണ്ട് ലി ഐലന്റ്സ് എന്നറിയപ്പെട്ടിരുന്നത്?

ടോംഗ

219. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?

മൃണാളിനി സാരാഭായി

220. പാക്കിസ്ഥാന്‍റെ പ്രവാചകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ഇക്ബാൽ

Visitor-3914

Register / Login