Questions from പൊതുവിജ്ഞാനം (special)

181. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ല?

കോട്ടയം

182. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

183. കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

മേഘാലയ

184. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

185. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത്?

ആന്റ് വെർപ്-ബെൽജിയം

186. ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്ന അവയവം?

കരൾ

187. വസൂരി (smallpox) രോഗത്തിനു കാരണമായ വൈറസ്?

വേരിയോള വൈറസ്

188. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

189. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

190. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

Visitor-3068

Register / Login