Questions from ഇന്ത്യാ ചരിത്രം

31. ദി മേക്കിംങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ?

ശ്യാം ബനഗൽ

32. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്?

രവീന്ദ്രനാഥ ടാഗോർ

33. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

മഹാദേവ് ദേശായി

34. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം?

കീഴരിയൂർ ബോംബ് കേസ്

35. ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം?

1934

36. മഹാക്ഷത്രപൻ എന്ന ഖ്യാതി നേടിയ ഭരണാധികാരി?

രുദധാമൻ

37. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?

16

38. അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

39. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ഹെർമാക്കസ്

40. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

Visitor-3610

Register / Login