1. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?
കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
2. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ'യ്യുന്നത്?
പ്രസിഡന്‍റ്
3. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?
25 വയസ്സ്
4. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 356
5. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?
3
6. ദേശിയ വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?
രാഷ്ട്ര മഹിള
7. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 112
8. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 65 വയസ്സ്
9. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി?
ജസ്റ്റിസ് വി.രാമസ്വാമി
10. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം?
അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്‍റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ