Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

1. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?

ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ

2. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ?

ഡോ. ജോൺ മത്തായി

3. ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

4. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

റഗ്മാർക്ക്

5. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?

മുഖ്യമന്ത്രി

6. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം

7. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?

ലക്കഡവാല കമ്മീഷൻ

8. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?

1946 ( 1947 ൽ പ്രവർത്തനം ആരംഭിച്ചു)

9. കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?

1908

10. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ )

Visitor-3754

Register / Login