Questions from ഇന്ത്യാ ചരിത്രം

1. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

2. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

3. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

ബാക്ട്രിയൻ വംശം

4. ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഗുപ്ത കാലഘട്ടം

5. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

6. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?

മൗലാനാ അബ്ദുൾ കലാം ആസാദ്

7. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?

അലാര കലാമ

8. ഫത്തേപ്പർ സിക്രി സ്ഥിതി ചെയ്യുന്നത്?

ആഗ്ര(ഉത്തർ പ്രദേശ്)

9. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

10. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

Visitor-3622

Register / Login