11. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?
മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ)
12. പുഷ്യ മിത്ര സുംഗൻ പരാജയപ്പെടുത്തിയ മൗര്യ രാജാവ്?
ബൃഹദ്രഥൻ
13. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?
ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ )
14. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?
ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി)
15. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?
കാനിംഗ് പ്രഭു (1859)
16. താജ്മഹലിന്റെ ശില്പി?
ഉസ്താദ് ഈസ
17. താജ്മഹൽ പണിത നൂറ്റാണ്ട്?
പതിനേഴാം നൂറ്റാണ്ട്
18. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?
വാറൻ ഹേസ്റ്റിംഗ്സ്
19. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജയപ്രകാശ് നാരായണൻ
20. ഗൗതമ ബുദ്ധന്റെ പിതാവ്?
ശുദ്ധോദന രാജാവ് (കപില വസ്തുവിലെ രാജാവ്)