Questions from പൊതുവിജ്ഞാനം (special)

71. സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം?

മൗണ്ട് ഒളിമ്പസ് (ചൊവ്വ)

72. സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിംഗിനെ അനുഗമിച്ചതാര്?

ബടുകേശ്വർ ദത്ത്

73. നക്ഷത്രങ്ങൾ തിളങ്ങുന്നതിനുള്ള കാരണം?

റിഫ്രാക്ഷൻ

74. URL ന്‍റെ പൂർണ്ണരൂപം?

യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ

75. കുളത്തിലുള്ള വെള്ളത്തിന്റെ പച്ച നിറത്തിന് കാരണമായ സസ്യം?

ക്ലോറല്ല

76. കോൺഗ്രസിന്‍റെ പേരിനോട് നാഷണൽ എന്ന് കൂട്ടിച്ചേർക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?

1891 ലെ നാഗ്പൂർ സമ്മേളനം

77. ബുദ്ധ ഓര്‍ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ. അംബേദ്ക്കർ

78. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ല?

കോട്ടയം

79. ശ്രീജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

80. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

Visitor-3323

Register / Login