Questions from പൊതുവിജ്ഞാനം (special)

731. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്ന മലയാള കവി?

വള്ളത്തോള്‍ നാരായണ മേനോന്‍.

732. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന വിള?

സൂര്യകാന്തി

733. മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

734. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

735. വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

റോഡുകോശങ്ങൾ

736. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചതെവിടെ?

വിഴിഞ്ഞം

737. ഡെൻ ജോങ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?

സിക്കിം

738. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

739. തിലോത്തമ എത് വിളയുടെ വിത്തിനമാണ്?

എള്ള്

740. ശ്രീജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

Visitor-3819

Register / Login