Questions from പൊതുവിജ്ഞാനം (special)

681. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വ ദൗത്യം ഏതായിരുന്നു?

മംഗൾയാൻ

682. വൈദ്യുതകാന്തിക തരംഗ (Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

683. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും വിദ്യാഭ്യാസവും വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്?

ശ്രീനാരായണഗുരു

684. സെൻസെക്സ് (SENSEX) എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

685. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

686. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചതെന്ന്?

2008 ഒക്ടോബർ 22

687. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

688. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

689. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

690. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?

1867

Visitor-3964

Register / Login