Questions from പൊതുവിജ്ഞാനം (special)

581. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

582. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ A

583. മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

584. 1944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

585. സോളാർ കേസ് അന്വേഷിക്കുന്ന ജൂഡിഷ്യല്‍ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

586. ഘനജലത്തിന്‍റെ രാസനാമം?

ഡ്യുട്ടീരിയം ഓക്സൈഡ്

587. ഡിണ്ടിഗലിൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഗാന്ധിയൻ?

ജി രാമചന്ദ്രൻ

588. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ

589. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

590. മുഗൾ രാജാവായ ഷാജഹാന്റെ യഥാർത്ഥ പേര്?

ഖുറം

Visitor-3606

Register / Login