Questions from പൊതുവിജ്ഞാനം (special)

561. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും വിദ്യാഭ്യാസവും വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്?

ശ്രീനാരായണഗുരു

562. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് എവിടെ?

റെറ്റിനയുടെ പിന്നിൽ

563. ലഗൂണുകളുടെ നാട്, കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

564. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗൃഹം എന്നറിയപ്പെടുന്ന രാജ്യം?

ഫിലിപ്പൈൻസ്

565. ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയിൽ ആഗോളതലത്തിൽ ഏറ്റവും ആദരണീയനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

നെൽസൺ മണ്ടേല

566. കേരള ടാഗോര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

വള്ളത്തോള്‍ നാരായണമേനോന്‍

567. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

568. 2015 ലെ വാക്ക് ആയി ഒക്സ്ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച വാക്ക്?

ഇമോജി (Emoji)

569. ടെസറ്റ് റ്റ്യൂബ് ശിശുവിനെ ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

570. കൂടുകൂട്ടുന്ന ഒരേയൊരിനം പാമ്പ്?

രാജവെമ്പാല

Visitor-3307

Register / Login